• Home
  • Movie Review: 1000 Babies

Movie Review: 1000 Babies

Movie Review: 1000 Babies

അപൂർവ്വരാഗങ്ങൾ ,two countries …എന്നീ സിനിമകളിലൂടെ 

എഴുത്തുകാരൻ എന്ന നിലയിലും ,”കളി ‘എന്ന ചിത്രത്തിലൂടെ 

സംവിധായകൻ എന്ന നിലയിലും മലയാള സിനിമയിൽ 

രംഗപ്രവേശം നടത്തിയ നജീം കോയ …നീണ്ട ഒരു ഇടവേളക്കു ശേഷം 

ഒരു വലിയ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു .

ഡിസ്നി ഹോട് സ്റ്റാറിൽ റിലീസ് ചെയ്ത 1000 ബേബീസ് എന്ന വെബ്‌സീരീസിലൂടെ .

ഒരു HORROR മൂഡിൽ ആരംഭിച് ….വളരെ വെത്യസ്തമായ ഒരു ഇൻവെസ്റ്റിഗേഷൻ 

ട്രാക്കിലൂടെ വളർന്ന്‌ ….തുടക്കം മുതൽ ഒടുക്കം വരെ …ഒറ്റശ്വാസത്തിൽ 

ഏഴ് എപ്പിസോഡുകളും കാണാൻ കഴിയുന്ന രീതിയിൽ നജീം കോയ 

എഴുത്തിന്റെ രസച്ചരടും ,ദൃശ്യാവതരണത്തിന്ടെ മികവും പുലർത്തി 

നമ്മളെ അത്ഭുതപ്പെടുത്തുന്നു .

മറ്റു സാധാരണ കുറ്റാന്വേഷണ പരമ്പരകൾ പോലെയല്ല ഈ കഥപറച്ചിൽ 

മലയാളത്തിലും ,തമിഴിലും നിരവധി ഭാഷകളിലും തന്റെതായ വ്യക്തി മുദ്ര 

പതിപ്പിച്ച റഹ്മാൻ …ഇതിൽ ..തന്ടെ അന്വേഷണ യാത്രയുടെ ഉത്തരം 

കണ്ടെത്താനുള്ള ബുദ്ധിപരമായ നീക്കത്തോടൊപ്പം …ഇതിനു മുൻപ് ഒരിക്കലും 

ഒരു അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടിട്ടില്ലാത്ത …ചോദ്യങ്ങളുടെ കുരുക്കിനുള്ളിൽ സ്വയം കുരുങ്ങി അസ്വസ്ഥനാകുന്നു …

ആ അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾ ,പ്രേക്ഷകരെയും ഒരുപോലെ 

ചിന്തയുടെ ചിലന്തി വലയിൽ പെടുത്തും .

കളി എന്ന നജീം കോയയുടെ ആദ്യ സംവിധാന സ്വപ്നം സാക്ഷാത്കരിച്ച 

ഓഗസ്റ്റ് സിനിമാസ് തന്നെയാണ് ഈ വെബ് സീരിസിന്റെ നിർമാണവും 

നിർവഹിക്കുന്നത് ….

നീന ഗുപ്ത എന്ന അഭിനേത്രിയുടെ അഭിനയ ജീവിതത്തിൽ ഒരു നാഴിക കല്ലായിരിക്കും 1000 ബേബീസ് ….റഹ്മാനൊപ്പം ,ഷാജു ശ്രീധർ ,സിറാജ് ,ഇർഷാദ് ,

ഷാലു ,ഡെയിൻ ,ജോയ് മാത്യു ,സഞ്ജു ശിവറാം എന്നിവരും ഗംഭീരമായി 

കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നു .

ഇത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ,ഒരു WEBSERIES ആയിരിക്കും 

അഭിനന്ദനങ്ങൾ …നജീം കോയ …ഒപ്പം ഇതിന്ടെ ഭാഗമായ എല്ലാവര്ക്കും ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *