• Home
  • Movie Review: O.Baby

Movie Review: O.Baby

Movie Review: O.Baby

മലയാളത്തിനു ഒരുപാട് വമ്പൻ വിജയ ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥ രചയിതാവും, സംവിധായകനുമാണ് ശ്രീ. രഞ്ചൻ പ്രമോദ്.
മീശ മാധവൻ, നരൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ… തുടങ്ങിയ നല്ല ചിത്രങ്ങൾ.

എന്നാൽ താൻ തന്നെ സംവിധായകനും ആകുമ്പോൾ… അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കഥ പറയുന്ന രീതി.. എല്ലാം വ്യത്യസ്ത മാകുന്നു.. പുരസ്‌കാരം നേടിയ രക്ഷാധികാരി ബൈജു ഒപ്പ്, എന്ന സിനിമ ആയാലും അദ്ദേഹത്തിന്റെ പുതിയ സിനിമ യായ “O ബേബി “ആണെങ്കിലും സമൂഹത്തിൽ താൻ കാണുന്ന ശരി കേടുകൾക്ക് നേരെ എഴുത്തുകാരൻ വിരൽ ചൂണ്ടുന്നു

ഈ കുറിപ്പ് ഓ. ബേബി യെ കുറിച്ചാണ്.

ജന്മിയും, കുടിയാനും പോയി എന്നും, അടിമത്വം അവസാനിച്ചു എന്നുമൊക്കെ നമ്മൾ.. സംസ്കാര സമ്പന്നരുടെ മുഖം മൂടി എടുത്തണിയുമ്പോൾ എഴുത്തുകാരനായ രഞ്ജൻ
മനുഷ്യ മനസ്സിന്റെ സ്ഥായിയായ ചില സ്വഭാവങ്ങളെ… ഒരു വിചിന്തനത്തിന്, ഒരു സൈക്കോളജിക്കൽ post മോർട്ടത്തിന് ശ്രമിക്കുകയാണ്..

ചങ്കു പറിച്ചു കൊടുത്താലും
അവൻ ആശ്രിതനാണോ.. അവൻ നിൽക്കേണ്ടിടത്തു നിൽക്കണം ഇല്ലെങ്കിൽ മുതലാളി.. ഉടയോൻ ഇല്ലാതാക്കും

ഇതൊന്നും അറിയാതെ പുതിയ കാലത്തിന്റെ തുറവിയിലേക്ക് കടന്ന പുതിയ തലമുറ.. പരിധികൾ ഇല്ലാത്ത സ്വാതന്ത്ര്യം സ്വപ്നം കാണുന്നു.. 


പ്രണയം, ജീവിതം, ലോകം എല്ലാം അവരുടെ പുതിയ കളിപ്പാട്ടങ്ങൾ (മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌, സോഷ്യൽ മീഡിയ )അവർക്ക് പുത്തൻ വഴികൾ വെട്ടുന്നു.

ദിലീഷ് പോത്തൻ എന്ന നടനെ സംവിധായകൻ ഗംഭീരമായി ഉപയോഗിച്ചിരിക്കുന്നു… അത് പോലെ കഥാപാത്രങ്ങൾ ആകുന്ന ഓരോ നടീനടന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു…

തിരക്കഥാ കാരൻ അതിന്ടെ visual narrator കൂടി ആകുമ്പോൾ ഇത്തരത്തിലുള്ള  സത്യ സന്ധ മായ രൂപപ്പെടുത്തലുകൾ സാധ്യ മാകുന്നു..
അഭിനന്ദനങ്ങൾ രഞ്ജൻ പ്രമോദ്, നിങ്ങളിൽ നിന്നും
നല്ല സിനിമ കൾ ഇനിയും പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
ബാബു പള്ളാശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *