• Home
  • Movie Review: Bougainvillea

Movie Review: Bougainvillea

Movie Review: Bougainvillea

സ്ലോ മോഷൻ ,കടുത്ത വർണങ്ങൾക്കപ്പുറം ,ഇരുട്ടും ,വെളിച്ചവും 

മാറിമറിയുന്ന ദൃശ്യങ്ങൾ …തീ തുപ്പുന്ന ക്ലൈമാക്സ് .

അമൽ നീരദ് എന്ന ഛായാഗ്രാഹകൻ ,സംവിധായകന്റെ മേലങ്കി –

അണിഞ്ഞപ്പോൾ യുവതലമുറ ആ ചലച്ചിത്രകാരന്റെ ഫ്രെയിമുകൾക്കൊപ്പം 

,സ്ലോ മോഷന് ഒപ്പം ,ബി.ജി.എം നൊപ്പം ,

നായക കഥാപാത്രങ്ങൾ അടക്കി പറയുന്ന ചില ചെറു പഞ്ജ് ഡയലോഗുകൾക്കൊപ്പം 

സഞ്ചരിച്ചു .വലിയൊരു അമൽ നീരദ് ഫാൻ സംഘം തന്നെ സൃഷ്ടിക്കപ്പെട്ടു .

ഇത്തവണ തോക്കുകളുടെ വലിയ ആരവങ്ങളില്ലാതെ ,

ഒരു സൈക്കോളജിക്കൽ ത്രില്ലറുമായി അമൽ THEATRE നിറക്കുന്നു .

BOUGAINVILLEA –ചുവന്ന കടലാസ്സുപൂവ് കൊണ്ടുള്ള ഒരു പെയിന്റിംഗ് .

മനുഷ്യ മനസ്സ് ഇനിയും പൂർണമായും നിർവചിക്കപ്പെടാത്ത മഹാസാഗരമാണ് ,

അതും പെണ്മനസ്സ് …മഹാഗ്രന്ഥ ചുരുളാണ് നിവർത്തുന്തോറും നമ്മൾ അത്ഭുതപ്പെടും .

ഒരു തിരക്കഥ അധ്യാപകൻ എന്ന നിലയിൽ ഈ ചലച്ചിത്രത്തിന്ടെ 

രചനയിൽ ഒരുപാട് തിരുത്തലുകൾ വേണ്ടിയിരുന്നു എന്ന് തോന്നി .

സസ്പെൻസ് സിനിമകളുടെ മാസ്റ്റർ ആൽഫ്രഡ്‌ ഹിച്ച് കോകിന്ടെ ‘സൈക്കോയും 

ഭാരതി രാജയുടെ ചികപ്പു റോജാക്കൾ എന്ന കമൽഹാസൻ ചിത്രവും ,ബാലുമഹേന്ദ്രയുടെ ‘മൂടുപനി ‘എന്ന ചിത്രവും കണ്ടിട്ടുള്ള എന്റെ തലമുറയ്ക്ക് 

ചിത്രം വളരെ PREDICTABLE ആയി തോന്നിയെങ്കിലും ….

ജ്യോതിർമയിയുടെ കഥാപാത്ര രൂപീകരണം നന്നായി തോന്നി .

തിരക്കഥ വിദ്യാർത്ഥികളോട് എനിക്ക് നിര്ദേശിക്കാനുള്ളത് ,

മറ്റൊരു സാഹിത്യ രൂപത്തിൽ നിന്നും നിങ്ങൾ കഥകൾ സ്വീകരിക്കുമ്പോൾ 

വളരെയേറെ ശ്രദ്ധിക്കണം ….വായന സുഖവും ,കാഴ്ചയും രണ്ടും ,രണ്ടാണ് ..

ഈ സിനിമ ഒരു നോവലിൽ നിന്നും രൂപപ്പെടുത്തിയ ഒരു അഡാപ്റ്റഡ് സ്ക്രീൻപ്ലേ

ആണെന്നാണ് മനസ്സിലാക്കുന്നത് ….

ഇത്തരത്തിൽ ബാല്യ കൗമാരങ്ങൾ രൂപപെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ 

തിരക്കഥ രചനയിലെ ഏറ്റവും പ്രധാന അധ്യായമായ CHARACTER BIOGRAPHY 

വളരെ ആഴത്തിൽ വർക്ക് ചെയ്യേണ്ടിയിരിക്കുന്നു .

അതുപോലെ കൊമേർഷ്യൽ ആയി ചിന്തിക്കുമ്പോൾ പ്രേക്ഷകൻ ഒരുപാട് 

പ്രതീക്ഷിക്കുന്ന നടീനടന്മാരെ ..പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത രീതിയിൽ 

ആക്കരുത് ..അങ്ങനെയെങ്കിൽ അത്തരത്തിലുള്ള ഒരു നടനെ ആ കഥാപാത്രത്തിനായി 

തിരഞ്ഞെടുക്കാവുന്നതാണ് …..അസാമാന്യ പെർഫോമർ ആയ ഫഹദ് ഫാസിൽ 

ആ പോലീസ് കഥാപാത്രം ചെയ്യാൻ വേണമായിരുന്നോ എന്ന് തോന്നി.

ഇതൊക്കെയെങ്കിലും ..ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ ചുവന്ന കടലാസു പൂവുകൾ 

കൊണ്ട് വരച്ച നല്ലൊരു ദൃശ്യാനുഭവം ആണ് ഈ അമൽ നീരദ് ചിത്രം ..

ഗാനങ്ങൾ രചിച്ച ,റഫീഖ് അഹമ്മദിനും ,വിനായക് ശശികുമാറിനും ,സംഗീത സംവിധായകൻ സുഷിനും സ്തുതി !

Leave a Reply

Your email address will not be published. Required fields are marked *