• Home
  • Movie Review: Kishkindha Kandam

Movie Review: Kishkindha Kandam

Movie Review: Kishkindha Kandam

GOOD CHARACTERS ARE THE HEART AND SOUL AND NERVOUS SYSTEM OF YOUR SCREENPLAY – എന്നാണ് പറയുക.  തിരക്കഥ രചനയുടെ ഏറ്റവും പ്രധാന അധ്യായവും അതാണ് .

ഇനിയിവിടെ പറയാൻ പുതിയ കഥകൾ ഒന്നുമില്ല എല്ലാം പറഞ്ഞു കഴിഞ്ഞു  അവയെ പുതിയതാക്കാൻ ഏറ്റവും നല്ല മാർഗം കഥാപാത്രങ്ങളെ  പുതിയ ഭാവത്തിൽ ,പുതിയ അർത്ഥ തലങ്ങളോടെ സൃഷ്ടിക്കുക എന്നതാണ്. പല സിനിമകളും നമ്മുടെ മനസ്സിൽ നിൽക്കാത്തതിന്റെ പ്രധാന കാരണം വെറും കട്ട് ഔട്ട് കഥാപാത്രങ്ങളുടെ സൃഷ്ടിയാണ്.

PHYSIOLOGICALLY, PSYCHOLOGICALLY, SOCIOLOGICALLY. ഒരു THREE DIMENSIONAL ഘടന കഥാപാത്രങ്ങൾക്ക് ഉണ്ടായിരിക്കണം. കിഷ്കിന്ധ കാണ്ഡത്തിന്റെ കരുത്ത്‌ അപ്പു പിള്ളയുടെയും [വിജയരാഘവൻ ] അജയന്ടെയും [ആസിഫ് അലി ] പാത്ര സൃഷ്ടിയുടെ ഭംഗിയാണ്. ഒപ്പം അവരുടെ ഗംഭീരമായ പ്രകടനവും പ്രത്യേകമായി കുട്ടേട്ടൻ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന വിജയരാഘവന്റെ അസാമാന്യമായ അഭിനയം.

തിരക്കഥ ക്ലാസ്സുകളിൽ ഞാൻ പറയാറുണ്ട് പ്ലോട്ട് പോയൻറ് -ഒന്ന് എന്ന ടെർണിങ് പോയന്റ് നു വേണ്ടി അതുവരെ വെറുതെ സീനുകൾ വലിച്ചു നീട്ടരുത്. ഒന്നാമത്തെ സീനിൽ നിന്ന് തന്നെ പ്രേക്ഷകനെ കൊളുത്താനുള്ള സംഭവം ആരംഭിച്ചിരിക്കണം .

ഈ ചിത്രത്തിന്റെ തിരക്കഥയാണ് ഇതിന്ടെ ബലം ,ഭാഗ്യവശാൽ തിരക്കഥ രചയിതാവ് തന്നെയാണ് [ബാഹുൽ രമേശ് ] ഇതിന്ടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഇത് അപൂർവമായി മാത്രം നടക്കുന്ന ഒന്നാണ്. നമ്മുടെ പ്രേക്ഷകർ എല്ലാം തിരക്കഥ രചയിതാക്കൾ ആണ് കഥ പാതി ആകുമ്പോഴേ ഇനി എന്ത് സംഭവിക്കുമെന്ന് അവൻ പ്രവചിക്കും അവിടെയാണ് തിരക്കഥ രചയിതാവിന്റെ കൗശലം. പ്രേക്ഷകൻ ഒരു വിധത്തിലും പോകാത്ത വഴിയിലൂടെ അയാൾ സഞ്ചരിക്കുന്നു. 

അഭിനന്ദനങ്ങൾ ബാഹുൽ രമേശ്, അത് ഭംഗിയായി NARRATE ചെയ്ത സംവിധായകൻ ദിൻജിത് അയ്യത്താൻ….

കുട്ടികളെ നൃത്തം ചെയ്യിപ്പിക്കുന്ന ന്യൂ ജെൻ പാട്ടുകളും, കോമഡിയും ഇല്ലാതെ  തീയറ്ററുകൾ നിറക്കുന്ന ഈ ചിത്രം തിരക്കഥ വിദ്യാർത്ഥികൾ തീർച്ചയായും കാണാൻ ഞാൻ താല്പര്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *