SEASONS and FESTIVALS – തിരക്കഥ രചനയിൽ ഉപയോഗിക്കാവുന്ന
ഒരു രീതിയാണ് …. ടി.എ. റസാഖ് – കമൽ കൂട്ടുക്കെട്ടിൽ
സൃഷ്ടിക്കപ്പെട്ട ‘പെരുമഴക്കാലം ‘എന്ന ചലച്ചിത്രം ഇന്നും
നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല .
ടോമിന്റെ ഉള്ളൊഴുക്ക് …പേരുപോലെ തന്നെ കഥാപാത്രങ്ങളുടെ
ചങ്കിനുള്ളിൽ വിങ്ങുന്ന മഹാസാഗരം നമുക്ക് വ്യക്തമാക്കി തരുന്നു .
എഴുത്തുകാരൻ സീൻ സൃഷ്ടിക്കുമ്പോൾ ,സീനിനോട് ചോദിക്കേണ്ട
ചോദ്യങ്ങൾ ഞാൻ എന്റെ തിരക്കഥ വിദ്യാർത്ഥികൾ ക്കു വിശദീകരിച്ചു
കൊടുക്കാറുണ്ട് ….
കഥയെ മുന്നോട്ടു നയിക്കാൻ സീൻ എങ്ങനെ സഹായിക്കുന്നു ,
സീനിൽ എന്താണ് സംഭവിക്കുന്നത് ?
കഥയെ ഉദ്വേഗ ജനകമായി നിർത്തുവാൻ സീനിനു കഴിയുന്നുണ്ടോ?
സീനിലെ സംഭാഷണത്തിന്ടെയും ,ദൃശ്യത്തിന്റെയും പ്രാധാന്യവും
അനുപാതവും എത്ര ?
എന്ന് തുടങ്ങി ..നിരവധി ചോദ്യങ്ങൾ …
ഇവയെല്ലാം കൃത്യമായ അളവിലും തൂക്കത്തിലും ചിട്ടപ്പെടുതി രചിച്ച
ഒരു പെർഫെക്റ്റ് തിരക്കഥ അതാണ് ഉള്ളൊഴുക്കിന്റെ ഏറ്റവും വലിയ
കരുത്ത് .
ഒപ്പം കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് ലീലാമ്മയായും ,
അഞ്ജു വായും ജീവിച്ചു തകർത്താടിയ
രണ്ടു ഗംഭീര അഭിനേത്രികൾ ….ഉർവ്വശിയും ,പാർവതിയും …
മലയാളത്തിൽ സാധാരണ സംഭവിക്കുന്നത് …കഥാപാത്ര രചനയിലെ
അപാകതകൾ ആണ്.വെറും CUTOUT കഥാപാത്രങ്ങൾ
physiologically, psychologically, sociologically … ഒരു ത്രിമാനമായ സൃഷ്ടി
സംഭവിക്കാത്തതാണ് …ഇത്തരത്തിൽ വെറുതെ ഒരു പേരും ,അവർ
സംസാരിക്കുന്ന കുറെ സംഭാഷണങ്ങളും മാത്രമുള്ള പൊള്ളയായ
കഥാപാത്രങ്ങൾ രൂപം കൊള്ളുന്നത് .
ഇവിടെയാണ് ടോം എന്ന എഴുത്തുകാരൻ GREAT ആകുന്നത് .
അഭിനന്ദനങ്ങൾ ടോം !
ഇത്ര കറതീർന്ന തിരക്കഥ ഈ അടുത്തൊന്നും കണ്ടിട്ടില്ല
ബിഗ് സല്യൂട്ട് !