• Home
  • Movie Review: Manoradhangal

Movie Review: Manoradhangal

Movie Review: Manoradhangal

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ സീ ചാനലിൽ റിലീസ്
ചെയ്ത മലയാളത്തിന്റെ അഭിമാനമായ എം,ടി,സാറിന്റെ
മനോരഥങ്ങൾ കണ്ടു …എന്റെ തലമുറ കഥകളും .നോവലുകളും
വായിച്ചു തുടങ്ങിയ കാലം മുതൽ എം.ടി.ഒരു വികാരമാണ് .
അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ തുടങ്ങിയപ്പോൾ
അത് ഭക്തിയും ,ബഹുമാനവുമായി …
‘പഞ്ചാഗ്‌നിയും ,സദയവും ,വടക്കൻ വീരഗാഥയും ,വൈശാലിയും
നിർമ്മാല്യവുമൊക്കെ ..എന്റെ തിരക്കഥ ക്ലാസ്സുകളിൽ ,
റഫറൻസ് ഗ്രന്ഥങ്ങളാണ് .
സാറിന്റെ രചനയിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്
ആഗ്രഹിക്കാത്ത ഏതു സംവിധായകനാണ് മലയാള സിനിമയിൽ
ഉള്ളത് ?
അതിനുള്ള ഭാഗ്യം കിട്ടിയവരാണ് ‘..ഈ ആന്തോളജി സിനിമകൾ
സംവിധാനം നിർവഹിച്ച ..പ്രിയദർശൻ ,രഞ്ജിത് .മഹേഷ് നാരായണൻ ‘
ശ്യാമപ്രസാദ് ,അദ്ദേഹത്തിന്റെ മകൾ അശ്വതി ..തുടങ്ങിയവർ ..
വർഷങ്ങൾക്ക് മുൻപ് അനശ്വരനായ സംവിധായകൻ ..മലയാള സിനിമയെ
ഷൂട്ടിംഗ് ഫ്ലോറുകളിൽ നിന്ന് യഥാതഥമായ ലൊക്കേഷനുകളിലേക്കു
പറിച്ചു നട്ട പി.എൻ .മേനോൻ സാർ ചെയ്തു വെച്ച മലയാള സിനിമയുടെ
കാരണവർ മധു സാർ ശക്തമാക്കിയ ..ഓളവും തീരവും …പ്രിയദർശൻ സാർ ,
ലളിതവും സുന്ദരവുമാക്കി ….ബാപ്പുട്ടിയും,നബീസയും ,കുഞ്ഞാലിയുമായി
മോഹൻലാൽ,ദുർഗ ,ഹരീഷ് പേരടി എന്നിവർ തിളങ്ങിയപ്പോൾ
നബീസയുടെ ഉമ്മ യായി സുരഭി ലക്ഷ്മി ചിത്രത്തിൽ നിറഞ്ഞു നിന്നു .
‘കടുഗെന്നവ ..എന്ന ചിത്രം ഒരു നീറ്റലായി മാറി …അതിൽ വിനീത്
അവതരിപ്പിച്ച സിലോൺകാരൻ അച്ഛൻ കഥാപാത്രം ഗംഭീരമായി ..
പിന്നെ ‘കാഴ്ചയിലെ സുധയായി പാർവതി തെരുവോതും ,ഷെർലോക്
എന്ന സിനിമയിലെ നാദിയ മൊയ്‌ദുവിന്റെ ചേച്ചി യും,…വിൽപ്പന
എന്ന കഥയിലെ മധുപാലയുമൊക്കെ …എം.ടി.സാറിന്റെ
കഥാപാത്രങ്ങളോട് നീതി പുലർത്തി ….
പുതിയ തലമുറയ്ക്ക് ഈ നൊസ്റ്റാൾജിയ സിനിമകൾ ഇഷ്ടമാകുമോ ?
എന്നെനിക്കറിയില്ല …..
സ്റ്റീവൻ സ്പിൽബെർഗ് നിർമിച്ചു വിഖ്യാത ജപ്പാൻ ചലച്ചിത്ര പ്രതിഭ അകിര കുറൊസാവ എഴുതി ,സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ
അവസാന ചിത്രം …DREAMS…KUROSAWA കണ്ട കുറെ കൊച്ചു ,കൊച്ചു
സ്വപനങ്ങളുടെ ചലച്ചിത്ര ആവിഷ്കാരം ആയിരുന്നു .
മനോരഥങ്ങൾ കണ്ടപ്പോൾ …അത് മറ്റൊരു മഹാപ്രതിഭയുടെ സ്വപ്നങ്ങളുടെ
ആവിഷ്കാരം ആണെന്ന് തോന്നി …
കമൽഹാസൻ എന്ന മറ്റൊരു മഹാരഥന്ടെ അവതാരിക കൂടി ചേർന്നപ്പോൾ
‘മനോരഥങ്ങൾ ‘..സുന്ദരമായി ….അഭിനന്ദനങ്ങൾ !

Leave a Reply

Your email address will not be published. Required fields are marked *