• Home
  • Movie Review: Thangalaan

Movie Review: Thangalaan

Movie Review: Thangalaan

കറുപ്പിന്റെ രാഷ്ട്രീയം എന്നും തന്ടെ സിനിമകളിലൂടെ
പറയാൻ ധൈര്യം കാണിച്ചിട്ടുള്ള എഴുത്തുകാരനും ,
സംവിധായകനുമാണ് പാ .രഞ്ജിത്ത് .
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ മലയാളികൾ
ഉൾപ്പടെ കാണാൻ കാത്തിരുന്ന ;തങ്കളാൻ .
ഈ സിനിമയും അടിച്ചമർത്തപ്പെട്ടവന്റെ ,പാർശ്വവല്ക്കരിക്കപ്പെട്ടവന്ടെ
കഥ തന്നെയാണ് രഞ്ജിത്ത് പറഞ്ഞു വെക്കുന്നത് …
സോളാർ ഖനികളിൽ സ്വർണം തേടി പോയ ബ്രിട്ടീഷുകാർ
കരു ത്തുള്ള കറുത്തവന്റെ സഹായം ആഹാരവും ,ജോലിക്കുള്ള ,കൂലിയും
കിട്ടുന്നതിൽ പങ്കും പറഞ്ഞു പ്രലോഭിപ്പിച് കൊടും കാട്ടിലേക്ക് കൂട്ടി കൊണ്ട്
പോകുന്നു …..കാരണവന്മാർ പറഞ്ഞു കേട്ട കഥകൾ തന്ടെ മക്കൾക്ക്
വാമൊഴിയായി പറഞ്ഞു കൊടുത്ത …തങ്കളാൻ ..ആ പഴങ്കഥകൾക്കു
പിന്നിലെ സത്യം തിരിച്ചറിഞ്….കാടും ,പ്രകൃതി വിഭവങ്ങളും
കൊള്ളയടിക്കാൻ വരുന്ന വരുത്തൻ ആട്ടി ഓടിക്കേണ്ടവരാണെന്ന
ബോധ്യം ഉയർത്തി പിടിക്കുമ്പോൾ ….ചിത്രം പൂർത്തിയാകുന്നു .
വിക്രം,പാർവതി തെരുവോത് …ഇവരൊക്കെ കഥാപാത്രങ്ങളായി
ജീവിക്കുകയാണ് …സത്യവും ,മിഥ്യയും ,…ഐതീഹ്യവും …സത്യവും
എല്ലാം കൂടി കലർന്ന തിരക്കഥ ഒരിടത്തും അയഞ്ഞു പോകാതെ
മുറുക്കമുള്ളതാക്കാൻ …പാ .രഞ്ജിത്തിന് കഴിഞ്ഞു
ബിഗ് സല്യൂട്ട് !അഭിനേതാക്കൾക്കും, സാങ്കേതിക പ്രവർത്തകർക്കും

Leave a Reply

Your email address will not be published. Required fields are marked *